പത്തനംതിട്ടയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്ത് 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) പന്തളം  കുരമ്പാല സ്വദേശിനി മീനാക്ഷിയമ്മ (67)ഓഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 1.30-ന് മരണമടഞ്ഞു. ഓഗസ്റ്റ് 17 മുതല്‍ പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ വച്ചുതന്നെ മരണമടയുകയും ചെയ്തു.

2) തുവയൂര്‍ സൗത്ത് സ്വദേശിനി (68). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

3) പരുമല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

4) മാമ്മൂട് സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

5) വളളിക്കോട് സ്വദേശിനി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

6) കോയിപ്രം സ്വദേശിനി (28). ഒന്നര വര്‍ഷമായി മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അവിടെ വച്ച് രോഗം സ്ഥിരീകരിച്ചു. ഈ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലയില്‍ ഇതുവരെ ആകെ 2608 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1447 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 12 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 34 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1991 ആണ്. പത്തനംതിട്ട ജില്ലക്കാരായ 603 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 586 പേര്‍ ജില്ലയിലും 17 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 155 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 110 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 236 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 629 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 6898 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1380 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1869 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 64 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 107 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10147 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) – ഇന്നലെ വരെ 48906, ഇന്ന് ശേഖരിച്ചത് 840, ആകെ  49746.
2) ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ  1393, ഇന്ന് ശേഖരിച്ചത് 42, ആകെ  1435.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ 10215, ഇന്ന് ശേഖരിച്ചത് 891, ആകെ 11106.
4) റാപ്പിഡ് ആന്റിബോഡി പരിശോധന – ഇന്നലെ വരെ 485, ഇന്ന് ശേഖരിച്ചത് 0, ആകെ  485.
ആകെ ശേഖരിച്ച സാമ്പിളുകള്‍  – ഇന്നലെ വരെ  60999, ഇന്ന് ശേഖരിച്ചത് 1773, ആകെ 62772.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 644 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1690 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.09 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 49 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 76 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1560 കോളുകള്‍ നടത്തുകയും  14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...

സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി ; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12...

0
മൂവാറ്റുപുഴ : വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ...