കരിപ്പൂര്‍ വിമാനദുരന്തം : അപകടത്തില്‍ പരിക്കേറ്റ 55 പേര്‍ക്ക് ഇടക്കാല അടിയന്തിര സഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തം നടന്ന് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ അപകടത്തില്‍ പരിക്കേറ്റ 55 പേര്‍ക്ക് ഇടക്കാല അടിയന്തിര സഹായം കൈമാറിയതായി മലപ്പുറം ജില്ലാ കളക്ടര്‍ എസ് ഗോപാലകൃഷ്ണന്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് ഈ മാസം അവസാനം ഇടക്കാല ആശ്വാസം നല്‍കും.

യാത്രക്കാരുടെ അപകടത്തില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ തരം തിരിക്കുന്ന ജോലികള്‍ കെന്യോന്‍ ഇന്റര്‍നാഷണല്‍ എമിര്‍ജന്‍സി സര്‍വ്വീസ് ആരംഭിച്ചു. അവരെ സഹായിക്കാന്‍ ഏഞ്ചല്‍ ഓഫ് എയര്‍ ഇന്ത്യയുമുണ്ട്. യാത്രക്കാരുടെ സാധനങ്ങള്‍ കണ്ടെത്തി, തരംതിരിച്ച്‌, കേടുപാടുകള്‍ തീര്‍ത്ത് ഉമകള്‍ക്ക് തിരിച്ചെത്തിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 95 യാത്രികരുടെ ലഗേജുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്. അപകട ദിവസം രണ്ട് പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിച്ചു. മൂന്നു പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. നിലവില്‍ 39 പേര്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ക്കു മാത്രമാണ് കൊവിഡ് ഉള്ളത്. 130 പേര്‍ ആശുപത്രി വിട്ടു.

അപകടം സംബന്ധിച്ച അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. യാത്രക്കാരുടെ സാധനങ്ങുടെയും വിമാനത്തിന്റെയും ഇന്‍ഷുറന്‍സ് സംബന്ധിച്ച സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...

കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി...

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ...