പന്തളം : സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി.ബസും കൂട്ടിയിടിച്ച് രണ്ട് അസം സ്വദേശികള്‍ മരിച്ചു. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയില്‍ ശിലാപഥര്‍ കോവര്‍ഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകന്‍ മോണ്ടി ഫുക്കാന്‍ (25), സമീപ ഗ്രാമവാസി നബീന്‍ ചരിന്‍ഗിയയുടെ മകന്‍ ഹിരണ്‍ ചരിന്‍ഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി 10.40ന് എം.സി.റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സ്‌കൂട്ടറില്‍ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സാണ് ഇടിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹിരണ്‍ ചരിന്‍ഗിയയെ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 3നാണു മോണ്ടി മരിച്ചത്. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.