സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ട് അസം സ്വദേശികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി.ബസും കൂട്ടിയിടിച്ച്‌ രണ്ട് അസം സ്വദേശികള്‍ മരിച്ചു. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയില്‍ ശിലാപഥര്‍ കോവര്‍ഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകന്‍ മോണ്ടി ഫുക്കാന്‍ (25), സമീപ ഗ്രാമവാസി നബീന്‍ ചരിന്‍ഗിയയുടെ മകന്‍ ഹിരണ്‍ ചരിന്‍ഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാത്രി 10.40ന് എം.സി.റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സ്‌കൂട്ടറില്‍ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സാണ് ഇടിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹിരണ്‍ ചരിന്‍ഗിയയെ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ 3നാണു മോണ്ടി മരിച്ചത്. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...