പുതുമകളുണ്ടാകും ; പിണറായി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ജൂണ്‍ നാലിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും.പുതിയ പ്രഖ്യാപനങ്ങളൊപ്പം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും.

ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കും. ഒപ്പം സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികളും ബജറ്റില്‍ പ്രഖ്യാപിക്കും. പതിവുപോലെ ദീര്‍ഘമാകില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം പുതുക്കിയ ബജറ്റ് ഉടന്‍ പാസാക്കില്ല. അതിനായി അടുത്ത സമ്മേളനംവരെ കാത്തിരിക്കണം. ബജറ്റ് പാസാക്കുന്നതുവരെയുള്ള ചെലവുകള്‍ നിര്‍വഹിക്കാന്‍ പുതുക്കിയ വോട്ട് ഓണ്‍ അക്കൗണ്ട് 10-ന് നിയമസഭയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ വന്നത്. ഇതിനനുസരിച്ച്‌ കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകള്‍ക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകളും പുതിയ ബജറ്റില്‍ ഉണ്ടാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....