അബുദാബിയിൽ കുടുങ്ങിയ നഴ്സുമാർക്ക് ആശ്വാസം ; യോഗ്യർക്കു ജോലി നൽകാൻ ആശുപത്രികൾ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

അബുദാബി : റിക്രൂട്ടിങ് എജന്‍സിയുടെ തട്ടിപ്പിൽ അബുദാബിയിൽ കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ  റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സഹായ വാഗ്ദാനവുമായി ആശുപത്രികൾ എത്തിയത്.

നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ നിന്ന് ഈടാക്കിയ പണം തിരിച്ചുനൽകുമെന്ന് ‌ഗൾഫ് റിക്രൂട്ടേഴ്സും സൂര്യ കൺസൾട്ടൻസിയും നഴ്സുമാരെ അറിയിച്ചു.

നാട്ടിലേക്കു തിരിച്ചുപോകുന്നവർക്കു മുഴുവൻ തുകയും യുഎഇയിൽ നിൽക്കുന്നവർക്ക് വീസയ്ക്കും ടിക്കറ്റിനുമുള്ള തുക കിഴിച്ച് ബാക്കിയും നൽകുമെന്നാണ് വാട്ട്സാപ്പിൽ ബന്ധപ്പെട്ട് അറിയിച്ചത്. എറണാകുളം സ്വദേശിയായ ഒരാൾ നേരത്തെ തിരിച്ചുപോയി. ഒരാൾ കൂടി അടുത്ത ദിവസം തിരിച്ചുപോകും. ശേഷിച്ചവർ പുതിയ ജോലി വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...