Sunday, July 6, 2025 4:05 pm

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി ; രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 127 അടിയായിരുന്നു ജലനിരപ്പ്.

മുല്ലപ്പെരിയാര്‍ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ തുറക്കുന്ന കാര്യം പുന:പരിശോധിക്കുകയുളളു. സെക്കണ്ടില്‍ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട് . മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോര്‍ 31 വെര നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതില്‍ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സമിതിയില്‍ കേരളം  എതിര്‍പ്പ് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...

കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം

0
ഡൽഹി: കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ...

വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന്...

0
പത്തനംതിട്ട: വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്...

ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

0
കലബുറഗി: ആർഎസ്എസിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക്...