പോലീസുകാരനെ ഡ്യൂട്ടിക്കയച്ചിട്ട് ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം ; ആലപ്പുഴയില്‍ എസ്‌ഐക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെ കേസ്. പോലീസുകാരനെ ഡ്യൂട്ടിക്കിട്ട ശേഷം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ പോലീസ് ടെലി കമ്യൂണിക്കേഷന്‍സ് വിഭാഗം എസ്‌ഐ എന്‍.ആര്‍. സന്തോഷിനെതിരെയാണ് നോര്‍ത്ത് പോലീസ് കേസ് എടുത്തത്.

കഴിഞ്ഞ 18-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പോലീസ് ആസ്ഥാനത്തു നിന്നു വയര്‍ലെസ് സെറ്റ് വാങ്ങാനായി പോലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചു. അന്നു രാത്രി 8.30യോടെ എസ്‌ഐ ഇതേ പോലീസുകാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വാതില്‍ തുറന്ന ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ച എസ്‌ഐ അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിനു ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പ്രതിയായ എസ്‌ഐ ഒളിവിലാണെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...