Monday, April 21, 2025 1:13 pm

ഞാ​ന്‍ ദ​യ യാ​ചി​ക്കി​ല്ല, ഔ​ദാ​ര്യ​ത്തി​ന് ഇ​ര​ക്കി​ല്ല : പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ കേ​സി​ല്‍ ശി​ക്ഷ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള വാ​ദം തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഉ​റ​ച്ച ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജു​ഡൂ​ഷ്യ​റി​യെ വി​മ​ര്‍​ശി​ച്ച്‌ ട്വീ​റ്റ് ചെ​യ്ത​തെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. കോ​ട​തി​യു​ടെ മ​ഹി​മ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​ണ് താ​ന്‍ ശ്ര​മി​ച്ച​തെ​ന്നും അ​തി​ന്‍റെ പേ​രി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന​തി​ല്‍ വേ​ദ​ന​യു​ണ്ടെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.

അ​ത് ത​ന്‍റെ ക​ട​മ​യാ​യി ക​രു​തു​ന്നു. ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്ന​തി​ല്‍ അ​ല്ല വേ​ദ​ന. അ​തി​യാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​ലാ​ണ്. ഒ​രു തെ​ളി​വും മു​ന്നോ​ട്ട് വെ​യ്ക്കാ​തെ താ​ന്‍ ജു​ഡീ​ഷ്യ​റി​യെ നി​ന്ദ​യോ​ടെ ആ​ക്ര​മി​ച്ചു എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​ല്‍ നി​രാ​ശ​യു​ണ്ട്. ത​ന്‍റെ ട്വീ​റ്റു​ക​ള്‍ ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സു​പ്ര​ധാ​ന​മാ​യ തൂ​ണി​ന്‍റെ അ​സ്ഥി​വാ​ര​മി​ള​ക്കു​ന്ന​താ​ണെ​ന്ന കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ അ​വി​ശ്വ​സ​നീ​യ​മാ​ണ്. ആ ​ര​ണ്ടു ട്വീ​റ്റു​ക​ള്‍ എ​ന്‍റെ അ​ടി​യു​റ​ച്ച ബോ​ധ്യ​മാ​ണ്. ഏ​ത് ജ​നാ​ധി​പ​ത്യ​വും അ​തു പ​റ​യാ​നു​ള​ള സ്വാ​ത​ന്ത്ര​വും അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. ജു​ഡീ​ഷ്യ​റി​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടി​യേ തീ​രു. ഭ​ര​ണ​ഘ​ട​നാ​ക്ര​മം പ​രി​പാ​ലി​ക്കാ​ന്‍ അ​ത് ആ​വ​ശ്യ​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഈ ​ഘ​ട്ട​ത്തി​ല്‍ ക​ര്‍​ത്ത​വ്യ നി​ര്‍​വ്വ​ഹ​ണ​ത്തി​നു​ള്ള എ​ളി​യ ശ്ര​മം മാ​ത്ര​മാ​ണ് എ​ന്‍റെ ട്വീ​റ്റു​ക​ള്‍. വ്യ​ക്ത​മാ​യ ബോ​ധ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​യ്ത ട്വീ​റ്റു​ക​ളു​ടെ പേ​രി​ല്‍ മാ​പ്പ് പ​റ​യു​ന്ന​ത് ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​യ്മ ആ​കും.

ഞാ​ന്‍ ദ​യ യാ​ചി​ക്കി​ല്ല, ഔ​ദാ​ര്യ​ത്തി​ന് ഇ​ര​ക്കി​ല്ല. കോ​ട​തി കു​റ്റ​ക​ര​മെ​ന്നും ഞാ​ന്‍ പൗ​ര​ന്‍റെ ഉ​ന്ന​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും ക​രു​തു​ന്ന കാ​ര്യ​ത്തി​ന്‍റെ പേ​രി​ല്‍ ഏ​തു ശി​ക്ഷ​യും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ന്‍ ഞാ​ന്‍ തയ്യാ​റാ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ല്‍ ശി​ക്ഷ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള വാ​ദം തു​ട​ങ്ങി. വാ​ദം മാ​റ്റി വെയ്ക്ക​ണ​മെ​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. അ​ന്തി​മ തീ​ര്‍​പ്പി​ന് ശേ​ഷ​വും പു​ന:​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​ശാ​ന്ത് ഭൂ​ഷ​ണ് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ചാ​ലും പു​ന:​പ​രി​ശോ​ധ​ന ഹ​ര്‍​ജി​യി​ലെ തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മേ വി​ധി ന​ട​പ്പാ​ക്കേ​ണ്ട​തു​ള്ളു​വെ​ന്നും ജ​സ്റ്റി​സ് അ​രു​ണ്‍​മി​ശ്ര കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചീ​ഫ് ജ​സ്റ്റി​സ് എ​സ്‌എ. ബോ​ബ്‌​ഡേ​ക്കെ​തി​രെ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ട്വീ​റ്റ​റി​ല്‍ കു​റി​ച്ച വാ​ക്കു​ക​ള്‍ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്നാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും

0
തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം തുടരും. നിലവിലെ സാഹചര്യത്തിൽ...

നടൻ ഷൈന്‍ ടോം ലഹരി ഉപയോഗിക്കാറുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

0
കൊച്ചി: നടൻ ഷൈന്‍ ടോം ലഹരി ഉപയോഗിക്കാറുണ്ടെന്ന് കൊച്ചി സിറ്റി പോലീസ്...

സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി

0
ദില്ലി : സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി....

ഐഎസ്ആർഒ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് പരീക്ഷണം വിജയം

0
ന്യൂഡൽഹി: ഐഎസ്ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച...