സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കൂടുന്നു , ആരോഗ്യവകുപ്പ് ആശങ്കയില്‍ : ഇന്ന് ഉച്ചവരെ മരിച്ചത് ഏഴുപേര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏഴുപേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം സംഭവിച്ചത്.

കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യനാട് സ്വദേശി പി. വിജയകുമാര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, മഞ്ചേരി കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ കോവിഡ് മൂലം മരിച്ചു.

ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ വി​മു​ക്ത ഭ​ട​നാ​ണ്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ടു മാ​സം പ്രാ​യ​മാ​യ കുഞ്ഞ​ട​ക്കം ഏ​ഴു പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​ണ്. എറണാകുളം സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി കോവിഡ് മൂലം മരിച്ചു. 65 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ആലപ്പുഴ അരൂര്‍ സ്വദേശി വിഷ്ണുമായയില്‍ തങ്കമ്മയും കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചു. 78 വയസ്സായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തങ്കമ്മയ്ക്ക് പ്രമേഹവും വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...