Saturday, May 18, 2024 2:53 pm

ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ര​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ര​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന്​ ഇ​രു​വ​രെ​യും ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും സാ​മ്പി​​ളു​ക​ള്‍ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി അ​യ​ച്ചു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​മെ​ന്നും അ​തു​വ​രെ ഇ​രു​വ​രും ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലാ​യി​രി​ക്കു​മെ​ന്നും ബം​ഗ​ളൂ​രു റൂ​റ​ല്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ കെ.ശ്രീ​നി​വാ​സ് പ​റ​ഞ്ഞു.

ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​ഫ​ലം വ​ന്നാ​ലെ ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ ​റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള പ​ത്തു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 584 പേ​രാ​ണ് ഇ​തു​വ​രെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് മാ​ത്രം 94 പേ​രെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കെ.​ശ്രീ​നി​വാ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് പു​തി​യ ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തിെന്‍റ ഉ​റ​വി​ട​മെ​ന്നാ​ണ് നി​ഗ​മ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ് ജ​ര്‍​മ​നി​യി​ല്‍ ആ​ദ്യ​മാ​യി ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.

ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ മ​റ്റു യാ​ത്ര​ക്കാ​രെ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വ്യാ​പ​ന​ശേ​ഷി​യു​ള്ള​താ​യ​തി​നാ​ലാ​ണ് ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തെ അ​പ​ക​ട​കാ​രി​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​മൈ​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​രെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യാ​ല്‍ സ​മ്ബ​ര്‍​ക്ക​വി​ല​ക്കി​ലാ​ക്കു​മെ​ന്നും നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. കെ.സു​ധാ​ക​ര്‍ അ​റി​യി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​കു​ന്ന​വ​ര്‍ ഒ​രാ​ഴ്ച വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര്‍​ന്ന​ശേ​ഷം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജിഷ വധക്കേസ് : അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

0
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി...

ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം ; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

0
പാലക്കാട്: ഷൊർണൂർ നഗരത്തില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം. 16.5 പവൻ...

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന ; യുവതിയടക്കം ആറുപേര്‍ പിടിയില്‍

0
കൊച്ചി : എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന...

‘തനിക്കെതിരെയുള്ള ആക്രമണം പരാജയം ഭയന്ന് ; പിന്നിൽ മനോജ് തിവാരിയുടെ കൂട്ടാളികൾ’: കനയ്യ കുമാര്‍

0
ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ...