ഗവ.താലൂക്ക് ആശുപത്രിയില്‍നിന്ന് അലര്‍ജിക്ക് കുത്തിവയ്പ് എടുത്ത യുവതി കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍നിന്ന് അലര്‍ജിക്ക് കുത്തിവയ്പ് എടുത്തതിനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്ന (27) ആണ് മരിച്ചത്. 25 ന് വൈകുന്നേരം നാലു മണിയോടെ കഴുത്തിലും കൈകളിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹസ്നയെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ 2 ഡോസ് അലര്‍ജിയുടെ മരുന്നെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് എടുക്കുകയും ചെയ്തുു.

ഉടന്‍ തന്നെ കുഴഞ്ഞുവീണ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ലഭ്യമാകാത്തതിനാല്‍ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെ ഹസ്ന മരണപെടുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഗവ താലൂക്കാശുപത്രിയിലെ ഡോക്ടറുടെ തെറ്റായ നിഗമനമാണ് ഹസ്‌നയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. അമിത ഡോസ് മരുന്ന് കുത്തി വെച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...