മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളും സ്നേഹവും പകർന്ന് അധ്യാപകന്‍റെകത്ത്. വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ എൽ.പി അധ്യാപകനും ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയുമായ ലാബി ജോർജ്ജ് ജോൺ ആണ് നാലാം ക്ലാസിലെ തന്‍റെ മുഴുവൻ വിദ്യാർത്ഥികൾക്കും പോസ്റ്റ് കാർഡിലൂടെ വേറിട്ടൊരു സ്നേഹസന്ദേശം തയ്യാറാക്കി പോസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈ പോസ്റ്റ് കാർഡുകൾ കുട്ടികളുടെ കൈകളിലെത്തും. മഴക്കാലത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കരുതെന്നും വെള്ളക്കെട്ടുകളിൽ ഇറങ്ങാതെ അച്ഛനമ്മമാരോടൊപ്പം സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയണമെന്നുമാണ് കത്തിലെ പ്രധാന നിർദ്ദേശം.

ഒപ്പം അവധിക്കാലം വെറുതെയിരുന്ന് കളയാതെ സർഗ്ഗാത്മകമായി ഉപയോഗിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. നല്ല കഥകൾ വായിക്കാനും ചിത്രങ്ങൾ വരയ്ക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഈ സമയം വിനിയോഗിക്കണം. മഴ മാറി സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ വരച്ച ചിത്രങ്ങളും നിർമ്മിച്ച കരകൗശല വസ്തുക്കളും സ്കൂളിൽ കൊണ്ടുവരണമെന്നും അധ്യാപകൻ കത്തിലൂടെ കുട്ടികളോട് പറയുന്നു. സ്മാർട്ട്ഫോൺ സന്ദേശങ്ങളുടെ ഈ കാലത്ത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനിൽ നിന്നുള്ള പോസ്റ്റ് കാർഡുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. അവധിക്കാലത്തും വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും അവരുടെ സർഗ്ഗശേഷി വളർത്തുന്നതിനെക്കുറിച്ചും ചിന്തിക്കുകയും അവർക്കായി സ്വന്തം കൈപ്പടയിൽ കത്തെഴുതുകയും ചെയ്ത അധ്യാപകന്‍റെ ഈ വേറിട്ട മാതൃക ഏറെ ശ്രദ്ധേയമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...