ജമ്മു കശ്​മീരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട്​ ഭീകരരെ സുരക്ഷാ സേന വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്​മീരില്‍ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട്​ ഭീകരരെ സുരക്ഷാ സേന വധിച്ചതായി പോലീസ്​ അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ പുല്‍വാമയിലും ശ്രീനഗറിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്​. കൊല്ലപ്പെട്ടവര്‍ നിരോധിത സംഘടനയായ ലഷ്​കര്‍-ഇ-ത്വയ്​ബ പ്രവര്‍ത്തകരാണ്​. ശ്രീനഗറില്‍ അടു​ത്തിടെ നടന്ന പോലീസുകാരന്‍റെയും സിവിലിയന്‍റെയും കൊലപാതകത്തില്‍ ഇവര്‍ പങ്കളായായിട്ടുണ്ടെന്നും പോലീസ്​ വ്യക്തമാക്കി .

‘സൈന്യവും പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് പുല്‍വാമയിലെ വഹിബഗ് മേഖലയിലാണ് ആദ്യ എന്‍കൗണ്ടര്‍ ആരംഭിച്ചത്. ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരരോട്​ ആദ്യം കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇവര്‍ സുരക്ഷാ സേനക്ക്​ നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഷാഹിദ് ബഷീര്‍ ഷെയ്ഖ് എന്ന ഭീകരന്‍ കൊല്ലപ്പെടുകയായിരുന്നു’. ഒരാഴ്ചക്കിടെ നടന്ന എട്ട് ഏറ്റുമുട്ടലുകളില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടതായി കശ്മീരിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനും എട്ടിനും ഇടയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...