റാന്നി: വേമ്പനാട് കായലിൽ ഷൺമുഖം ജെട്ടിക്ക് സമീപം കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. റാന്നി പഴവങ്ങാടി ഐത്തല വട്ടക്കാട്ട് വടക്കേതിൽ വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ തങ്കമ്മ(77) ആയിരുന്നു മരിച്ചത്. വീടിന് സമീപത്തെ പമ്പാനദി കടവിൽ വെച്ച് ആറാം തീയതി ഒഴുക്കിൽപ്പെട്ടതാകാമെന്ന് മകൻ സ്‌ന്തോഷ് പറഞ്ഞു. അഞ്ചാംനാൾ പതിനൊന്നാം തിയതിയാണ് വേമ്പനാട് കായലിൽ തങ്കമ്മയുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്.
അമ്മയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം മണ്ണഞ്ചേരി പോലീസ് മറ്റ് സ്‌റ്റേഷനുകളിലും അറിയിച്ചിരുന്നു. ഇങ്ങനെയാണ് മക്കൾ എത്തി ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തങ്കമ്മയെ തിരിച്ചറിഞ്ഞത്.