എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ; തീപിടിച്ച്‌ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആറ് മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ച്‌ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. പല്ലാവരം ശങ്കര്‍ നഗറില്‍ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹന്‍ – സംഗീത ദമ്പതിമാരുടെ ഏകമകള്‍ എം.പ്രജീതയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭക്ഷണം നല്‍കിയ ശേഷം മൂന്ന് മണിയോടെ മകളെ കിടപ്പുമുറിയില്‍ ഉറക്കികിടത്തിയ ശേഷം സംഗീത മുറിയിലെ എ.സി.യും ഓണ്‍ ചെയ്തിരുന്നു. ഇത് ആറുമാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്നതായിരുന്നു.

കുഞ്ഞിനെ ഉറക്കിക്കിടത്തിയതിന് പിന്നാലെ വീടിന് മുന്‍വശത്ത് പൂക്കള്‍ കോര്‍ക്കുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതിനിടെയാണ് മുറിയില്‍ നിന്നും കനത്ത പുക ഉയരുന്നത് സംഗീത കാണുന്നത്. ഉടന്‍തന്നെ ഇവര്‍ ബഹളംവെച്ച്‌ അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും മുറിയില്‍ തീപടര്‍ന്നിരുന്നു. പിന്നാലെ, അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശങ്കര്‍ നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...