വീ​ടി​നു​ സ​മീ​പം ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച ​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊ​ല​പാ​ത​കം ; ​അ​യ​ല്‍​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ഹ​രി​പ്പാ​ട് : വീ​ടി​നു​ സ​മീ​പം ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച ​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​വുമായി ബന്ധപ്പെട്ട് അ​യ​ല്‍​വാ​സി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ല്ലാ​ക്ക​ല്‍ കൊ​ച്ചു​വീ​ട്ടി​ല്‍ രാ​ജീ​വി​നെ​യാ​ണ് (രാ​ജു 48) പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ല്‍ വ​ട​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ഷാ​ജി​യെ​യാ​ണ് (54) കഴിഞ്ഞ ​മാ​സം 21-ന് ​രാ​വി​ലെ വീ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത വെ​ളി​പ്പെ​ട്ട​ത്. പ​രി​സ​ര​ത്തു​ നി​ന്ന്​ ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​തി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ഡി​.വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി, സി.​ഐ ബി​ജു വി ​നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു അ​റ​സ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...