കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മർദിച്ചത് കുടിക്കോട് പ്രദേശത്തുള്ള മൊബൈൽ ഷോപ്പ് ഉടമയാണെന്നാണ് പരാതി. വൈകിട്ട് ഏഴോടെ കടയിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇയാൾ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസിയർ പരാതി എഴുതുന്നതിനായി കൺസ്യൂമർ നമ്പറും ഫോൺ നമ്പറും ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ച ഇയാൾ ഓഫീസിലെത്തി ഉദ്യോഗസ്ഥനെ മർദിക്കുകയും ഓഫീസിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നേരത്തെ ഇയാളുടെ കടയിലെ വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തതായാണ് വിവരം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....