യുദ്ധമുഖത്ത് നിന്ന് ഒൻപതാം വിമാനം ഇന്ത്യയിലേക്ക് ; പൗരന്മാർ സുരക്ഷിതരാകുംവരെ വിശ്രമമില്ല – കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : യുദ്ധമുഖത്ത് നിന്നുള്ള രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ തുടരുകയാണ്. യുക്രൈനിലെ ഇന്ത്യൻ പൗരന്മാരേയും വഹിച്ചുകൊണ്ടുള്ള ഓപ്പറേഷൻ ഗംഗയുടെ ഒൻപതാം വിമാനവും റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയ് ശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ ഗംഗയുടെ ഒമ്പതാം വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. 218 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. രാജ്യത്തെ ഓരോ പൗരന്മാരും സുരക്ഷിതരാകും വരെ വിശ്രമമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ശ്രമങ്ങൾക്ക് തടസമായിട്ടുണ്ടെന്ന് യുഎൻ ജനറൽ കൗൺസിലിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. മറ്റു രാജ്യങ്ങളിയ പൗരന്മാരുടെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായവും ഇന്ത്യ യുഎൻ കൗൺസിലിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24 വരേയുള്ള കണക്ക് പ്രകാരം, യുക്രൈനിലെ ഇന്ത്യൻ എംബസിക്ക് അടുത്ത വീടുകളിൽ താമസിച്ചിരുന്ന 400 വിദ്യാർഥികൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കീവിൽ നിന്ന് ട്രൈയിൻ മാർഗം പുറപ്പെട്ടതായി യുക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. കീവിൽ കർഫ്യൂ പിൻവലിച്ചതോടെ കൂടുതൽ വിദ്യാർഥികൾക്ക് നിർദേശംനൽകുമെന്നും എംബസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...