ഡല്‍ഹി : ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗര്‍ഭിണിയായ മലയാളി നഴ്‌സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവില്‍ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗര്‍ഭിണിയാണ്.
ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 29ാംമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29 പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 1 മുതല്‍ ആശുപത്രി അടച്ചിട്ടിരുന്നു