തിരുവനന്തപുരം : വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് സംഭവത്തില്‍ മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്.
വളര്‍ത്തുനായയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോയില്‍ കയറ്റുന്നത് തടഞ്ഞ അഭിജിത്ത് രാഹുലിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പിന്നീട് മടവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘമായെത്തിയ ഇവര്‍ രാഹുലിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ രാഹുലിന് ഗുരുതര പരിക്കേറ്റു.