കരുളായി വനത്തില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരുളായി വനത്തില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍ (45), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരേയാണ് പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ പിടികൂടിയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് സംഭവം. കരുളായി വനത്തിലെ എട്ടുകണ്ണി ചാഞ്ഞപുന്ന ഭാഗത്തു നിന്നാണ് കാട്ടുപോത്തിനെ നായാട്ടു സംഘം വേട്ടയാടിയത്. കാട്ടുപോത്തിനെ കൊന്ന് മാംസമെടുത്ത ശേഷം വനത്തില്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് കരുളായി വനം റെയ്‌ഞ്ചോഫീസര്‍ എം.എന്‍ നജ്മല്‍ അമീനിന്റെ മേന്‍നോട്ടത്തില്‍ വനം വകുപ്പ് നിയോഗിച്ച ഷാഡോ ടീമിന്റെ അന്വേഷണത്തിനാടുവിലാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കരുളായി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...