ചിറ്റാര്‍ : ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച നായാട്ട് സംഘത്തിലെ മൂന്ന് പേര്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി. കൊടുമുടി ഭാഗത്ത് ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ചു കൊണ്ടിരുന്ന കുട്ടപ്പന്‍ (രാധാകൃഷ്ണന്‍), സജി (അപ്പക്കാള), അനു എന്നിവരെയാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ അറസ്റ്റ് ചെയ്തത്.
കാട്ടില്‍ നിന്ന് പിടികൂടിയ ഉടുമ്ബിനെ കറിവെച്ച് കഴിക്കുന്നതിനിടയിലാണ് രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് മൂന്ന് പേരെയും ഫോറസ്റ്റ് അധികൃതര്‍ പിടികൂടുന്നത്. വടശ്ശേിക്കര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.വിനോദ്, ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍.കെ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അശോകന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനസ്.ജെ, ജോസ്.എ, സുബിമോള്‍ ജോസഫ്, ഡ്രൈവര്‍ ശരത് പ്രതാപ്, ഫോറസ്റ്റ് വാച്ചര്‍ രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് നായാട്ട് സംഘത്തെ പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.