ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച നായാട്ട്​ സംഘത്തിലെ മൂന്ന്​​ പേര്‍ വനം വകുപ്പ്​ അധികൃതരുടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച നായാട്ട്​ സംഘത്തിലെ മൂന്ന്​​ പേര്‍ വനം വകുപ്പ്​ അധികൃതരുടെ പിടിയിലായി. കൊടുമുടി ഭാഗത്ത് ഉടുമ്പിനെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ചു കൊണ്ടിരുന്ന കുട്ടപ്പന്‍ (രാധാകൃഷ്ണന്‍), സജി (അപ്പക്കാള), അനു എന്നിവരെയാണ്​ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ അറസ്​റ്റ്​ ചെയ്തത്​.

കാട്ടില്‍ നിന്ന്​ പിടികൂടിയ ഉടുമ്ബിനെ കറിവെച്ച്‌​ ​കഴിക്കുന്നതിനിടയിലാണ്​ രാധാകൃഷ്​ണന്‍റെ വീട്ടില്‍ നിന്ന്​ മൂന്ന്​ പേരെയും ഫോറസ്റ്റ്​ അധികൃതര്‍ പിടികൂടുന്നത്​. വടശ്ശേിക്കര റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസര്‍ ആര്‍.വിനോദ്​, ചിറ്റാര്‍ ഫോറസ്റ്റ്​ സ്​റ്റേഷന്‍ ഡെപ്യൂട്ടി റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസര്‍ സുനില്‍.കെ, സെക്ഷന്‍ ഫോറസ്റ്റ്​ ഓഫീസര്‍ അശോകന്‍, ബീറ്റ്​ ഫോറസ്റ്റ്​ ഓഫീസര്‍മാരായ അനസ്​.ജെ, ജോസ്​.എ, സുബിമോള്‍ ജോസഫ്​, ഡ്രൈവര്‍ ശരത്​ പ്രതാപ്​, ഫോറസ്റ്റ്​ വാച്ചര്‍ രാമ​ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്​ നായാട്ട്​ സംഘത്തെ പിടികൂടിയത്​. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...