കൊട്ടിയൂര്‍ : ആശാവര്‍ക്കറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേളകം പോലീസ് കേസെടുത്തു. ഭിന്നശേഷിക്കാരന് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് ആശാവര്‍ക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനും ആശാവര്‍ക്കറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
വെങ്ങലോടി സ്വദേശി സജീവന്, പഞ്ചായത്തംഗം ഉഷ അശോക് കുമാര്‍, സി.പി.എം കൊട്ടിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എം.സി ഷാജു എന്നിവര്‍ക്കെതിരെയാണ് ആശാവര്‍ക്കര്‍ ഷിന്റോപ്പി ജോര്‍ജ് കേളകം പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാരന് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ ആശ വര്‍ക്കറുടെ അലംഭാവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും കേളകം പോലീസില്‍ പരാതി നല്‍കിയിരുന്നു.