ഇടുക്കി : ഹഷീഷ് ഓയിലും കഞ്ചാവുമായി യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ ഇടുക്കി അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 277 ഗ്രാം ഹഷീഷ് ഓയിലും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി അബ്ദുല്‍ ലെയിസ്(34), എറണാകുളം സ്വദേശി അതുല്‍ ബാബു (30), കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സുറുമി ഷുക്കൂര്‍ (28) എന്നിവരാണ് നാര്കോട്ടിക്സ് അറസ്റ്റിലായത്.
കല്ലാര്‍ പെട്ടിമുടി വ്യൂ പോയിന്റിലേക്കു മൂവരും നടന്നു പോകുമ്പോഴാണ് നര്‍കോട്ടിക് സംഘം ഇവരെ പിടികൂടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഹഷീഷ് ഓയിലും കഞ്ചാവും ഇവരില്‍ നിന്നു കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ലഭിച്ചതെന്നു സംഘം നര്‍കോട്ടിക് അധികൃതരോടു പറഞ്ഞു. മൂന്നാര്‍, അടിമാലി മേഖലയിലെ വിനോദസഞ്ചാര മേഖലകളില്‍ വില്‍പനയ്ക്കു വേണ്ടിയാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് അധികൃതര്‍ക്കു ലഭിച്ച വിവരം.