ഹഷീഷും ഓയിലും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഹഷീഷ് ഓയിലും കഞ്ചാവുമായി യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ ഇടുക്കി അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 277 ഗ്രാം ഹഷീഷ് ഓയിലും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി അബ്ദുല്‍ ലെയിസ്(34), എറണാകുളം സ്വദേശി അതുല്‍ ബാബു (30), കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സുറുമി ഷുക്കൂര്‍ (28) എന്നിവരാണ് നാര്കോട്ടിക്സ് അറസ്റ്റിലായത്.

കല്ലാര്‍ പെട്ടിമുടി വ്യൂ പോയിന്റിലേക്കു മൂവരും നടന്നു പോകുമ്പോഴാണ് നര്‍കോട്ടിക് സംഘം ഇവരെ പിടികൂടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഹഷീഷ് ഓയിലും കഞ്ചാവും ഇവരില്‍ നിന്നു കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ലഭിച്ചതെന്നു സംഘം നര്‍കോട്ടിക് അധികൃതരോടു പറഞ്ഞു. മൂന്നാര്‍, അടിമാലി മേഖലയിലെ വിനോദസഞ്ചാര മേഖലകളില്‍ വില്‍പനയ്ക്കു വേണ്ടിയാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് അധികൃതര്‍ക്കു ലഭിച്ച വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...