കണ്ണൂര്‍ വിസിക്ക് പോലീസ് സുരക്ഷ ; ഗണ്‍മാനെ നിയോഗിച്ചത് വധഭീഷണിയുടെയും പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക്‌ ഡോ.ഗോപിനാഥ് രവീന്ദ്രന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ വി സിയുടെ സുരക്ഷയ്ക്കായി ഗണ്‍മാനെ നിയമിച്ചു. വധഭീഷണിയുടെയും പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ഗണ്‍മാനെ നിയമച്ചതെന്ന് പോലീസ് പറഞ്ഞു. വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് നേരേ മുമ്പും വധഭീഷണി ഉയര്‍ന്നിരുന്നു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് വധ ഭീഷണി കത്ത് വന്നിരുന്നത്.

വിസി നിയനമത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അങ്ങനെയുണ്ടാകുന്ന പക്ഷം വി സിയുടെ ശിരസ്സ് ഛേദിച്ച്‌ സര്‍വ്വകലാശാല ആസ്ഥാനത്ത് വെക്കുമെന്നും അടക്കം ഭീഷണിയാണ് കത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്. മലയാളം വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ് ചെയ്ത കത്തായിരുന്നുവെന്ന് വിസിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 22നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...