9 വര്‍ഷത്തിനിടയില്‍ പിറന്ന 3 കുട്ടികള്‍ക്കും ഒരേ ജന്മദിനം ; അവിശ്വസനീയമെന്ന് മലയാളി ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി: ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം മക്കള്‍ക്ക് ജന്മം നല്‍കി പ്രവാസി വനിത. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങളുണ്ടായത്. മാര്‍ച്ച് 14 എന്ന് പറയുന്നത് തങ്ങളുടെ വിശേഷപ്പെട്ട ദിവസമെന്നാണ് ഇരുവരും പ്രതികരിക്കുന്നത്. 2014 മാര്‍ച്ച് 14നാണ് മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018ല്‍ മകനായ മുഹമ്മദ് എമിന്‍ ജനിച്ചു. 2023 മാര്‍ച്ച് 14നാണ് മകനായ ഹൈസിന്‍ ഹമ്മദ് ജനിക്കുന്നത്.

മക്കളുടെ പിറന്നാള്‍ ഒരേ ദിവസമായതിലുള്ള ആഹ്ളാദം മറച്ചുവയ്ക്കുന്നില്ല ഈ ദമ്പതികള്‍. ദൈവത്തിന്‍റെ അനുഗ്രഹമാണ് ഇത്തരമൊരു അപൂര്‍വ്വ സംഭവത്തിന് കാരണമായതെന്നാണ് ദമ്പതികളുടെ പ്രതികരണം. ഈ അപൂര്‍വ്വത വിശ്വസിക്കാനാവുന്നില്ലെന്നാണ് ഹലീമയുടെ പ്രതികരണം. റമദാന്‍ മാസം തങ്ങളുടെ കുടുംബത്തിന് കൂടുതല്‍ പ്രത്യേകതയുള്ളതായി മാറിയെന്നാണ് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്. മൂത്ത കുട്ടിക്ക് 9 വയസാണ് നിലവിലെ പ്രായം രണ്ടാമന് അഞ്ചും നവജാത ശിശുവിന് രണ്ട് ആഴ്ചയുമാണ് പ്രായം. കുട്ടികളുടെ ജനന തിയതിയൊന്നും എത്ര പ്ലാന്‍ ചെയ്താലും ഒരേ ദിവസങ്ങളില്‍ തന്നെയാവണമെന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലില്‍ കാറ്റഗറി മാനേജരായി ജോലി ചെയ്യുകയാണ് തയ്സീര്‍. മൂത്ത കുട്ടി കേരളത്തില്‍ വച്ചാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ രണ്ട് പേരും അബുദാബിയില്‍ വച്ചുമാണ് ഉണ്ടായത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അബുദാബിയിലാണ് തയ്സീര്‍ ജോലി ചെയ്യുന്നത്. ഒരേ ദിവസം പിറന്ന കുട്ടികളുടെ റെക്കോര്‍ഡ് നിലവിലുള്ളത് അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിനാണ്. 1966ലാണ് ഈ റെക്കോര്‍ഡ്. 17 ബില്യണില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അപൂര്‍വ്വതയ്ക്കാണ് പ്രവാസി ദമ്പതികള്‍ സാക്ഷിയായിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...