ഗൂഡല്ലൂര്‍ : സഹോദരങ്ങളായ മൂന്ന് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേവാല സ്വദേശികളായ സുന്ദരലിംഗത്തിന്റെ മകള്‍ സുകന്യ (22), സഹോദരന് മതിയഴകന്‍ (24), പിതൃസഹോദരന് മുരളി (26) എന്നിവരാണ് മരിച്ചത്. ദേവാല വടമൂല വനംവകുപ്പ് ഓഫീസിന് സമീപത്ത് വനത്തിനുള്ളിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ഇന്നലെ വൈകുന്നേരം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്.
മരണ കാരണം വ്യക്തമല്ല. ദേവാല ഡിവൈഎസ്പി അമീര്‍ അഹ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഗൂഡല്ലൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.