ശിവശങ്കർ ഇല്ലാത്തപ്പോഴും സ്വപ്ന സെക്രട്ടറിയറ്റിൽ എത്തിയെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം സെക്രട്ടറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി നടന്ന അവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയാണു ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യം അടിവരയിടുന്നത്. താൻ സെക്രട്ടറിയറ്റ് മന്ദിരത്തിലെ ഓഫിസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും പി.എസ്.സരിത്തും പലതവണ അവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് ശിവശങ്കർ നൽകിയ മൊഴി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഈ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്.

താനില്ലാത്തപ്പോൾ ആരെക്കാണാനാണു സ്വപ്നയും സരിത്തും എത്തിയതെന്ന് അറിയില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ശിവശങ്കറുമായി മാത്രമേ തങ്ങൾക്കു വ്യക്തി ബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ക്യാമറ ദൃശ്യങ്ങൾ കാണിച്ചു പ്രതികളെ ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്നാണു കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...