കുവൈത്ത് സിറ്റി: മൂന്ന് മലയാളികളുടെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോവും.
പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന പ്രത്യേക വിമാനത്തിലാണ് കെ.കെ.എം.എ മാഗ്നറ്റിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച കോഴിക്കോട്ടേക്ക് മൃതദേഹങ്ങളും കൊണ്ടുപോവുക.
കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിനി ചെട്ടിയാങ്കണ്ടി ശ്രീജകുമാരി (55), പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശി കല്ലംപറമ്പില്‍ പ്രിന്‍സ് മാത്യൂ ജോസഫ് (33), തൃശൂര്‍ അമ്മാടം സ്വദേശി വില്‍സണ്‍ പൈലി (42) എന്നിവരുടെ മൃതദേഹമാണ് നാട്ടില്‍ കൊണ്ടുപോവുന്നത്.
പൂര്‍ണ കര്‍ഫ്യൂവിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പരിശ്രമിച്ചാണ് കെ.കെ.എം.എ മാഗ്നറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് കുവൈത്തില്‍നിന്ന് എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്നത്.