പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയെയുമാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 17കാരിയെ കണ്ടെത്തിയത്. പെൺകുട്ടി നേരെ വീട്ടിലേക്കാണ് എത്തിയത്. വീട്ടിലേക്ക് തിരികെ പോവണമെന്ന ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചാണ് പരസ്പരം പിരിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

അവശേഷിച്ച രണ്ട് പേർക്കായി പോലീസ് രാത്രി വൈകിയും അന്വേഷണം തുടർന്നിരുന്നു. തുടർന്ന് മണ്ണാർക്കാട് വെച്ച് സുഹൃത്തിനൊപ്പമാണ് 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 14കാരി പെൺകുട്ടി പാലക്കാട് നിന്നും മണ്ണാർക്കാട് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ബസിറങ്ങിയതിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്. ഇതോടെ നിർഭയ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട മൂന്ന് പെൺകുട്ടികളെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...