കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ ഗ്യാസ് കയറ്റി വന്ന മിനി ലോറിയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. കൊല്ലപ്പള്ളി പഴയ തീയേറ്ററിന് സമീപമാണ് അപകടമുണ്ടായത്. 2.30 ഓടെയാണ് പാലായിൽ നിന്നും വന്ന ഗ്യാസ് ലോറിയും തൊടുപുഴയില്‍ നിന്നും വന്ന കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാറിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്.
കാർ നിശ്ശേഷം തകർന്നിട്ടുണ്ട്. അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ പുറത്തെടുത്തു. പക്ഷേ ഒരു ഗർഭിണിയായ സ്ത്രീ അടക്കമുള്ളവർ അകത്ത് കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സും എത്തി വെട്ടി പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു ആശുപത്രിയിൽ ആക്കി. ഏകദേശം അരമണിക്കൂറോളം പരിക്കേറ്റവർ കാറിൽ കുടുങ്ങി കിടന്നെങ്കിലും പോലീസിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും സമയോചിതമായ നടപടി മൂലം പരിക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]