മൂന്ന് ഇസ്രയേൽ സൈനികരെ വധിച്ച് പലസ്തീൻ പോരാളികൾ

For full experience, Download our mobile application:
Get it on Google Play

ഗാസ: മൂന്ന് ഇസ്രയേൽ സൈനികരെ വധിച്ച് പലസ്തീൻ പോരാളികൾ. കമാൻഡർ ബരാക് ഇസ്രായേൽ സാഗൻ, സർജൻറ് ഇഡോ ബെൻ സ്വി, സാർജൻറ് ഹില്ലെൽ ഒവാഡിയ എന്നിവരാണ് ​കൊല്ലപ്പെട്ടത്. മൂവരും 460ാം കവചിത ബ്രിഗേഡിലെ 196ാം ബറ്റാലിയൻ അംഗങ്ങളാണ്. ടാങ്ക് ബോംബിട്ട് തകർത്താണ് ആഴ്ചകളായി ജബലിയ അഭയാർഥി ക്യാമ്പിൽ കുട്ടികളെയടക്കം ക്രൂരമായി കൊലപ്പെടുത്തിയ സൈനികരെ വധിച്ചത്. മൂന്നുസൈനികരുടെയും മരണം ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ടാങ്കിലുണ്ടായിരുന്ന നാലാമത്തെ സൈനികന് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70ലധികം പലസ്തീനികളെയാണ് ഇസ്രയേൽ ​​കൊലപ്പെടുത്തിയത്. തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഹി​സ്ബു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഇന്നലെ അ​ഞ്ച് ഇ​സ്ര​യേ​ൽ സൈ​നി​ക​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടിരുന്നു. ബുധനാഴ്ചയും 5​ പേരെ ഹിസ്ബുള്ള വധിച്ചതാ​യി ഇ​സ്രയേ​ൽ അ​റി​യി​ച്ചിരുന്നു. 24 ​സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​തി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗാസയിൽ കരയാക്രമണത്തിൽ മാത്രം 361 സൈനികർ മരിച്ചതായാണ് ഇസ്രയേൽ പറയുന്നത്. വടക്കൻ ഗാസയിലെ ജബലിയയിൽ വെള്ളിയാഴ്ചയാണ് ഇവർ കൊല്ലപ്പെട്ടത്. മേഖലയിൽ പ്രവർത്തനക്ഷമമായ ഏക ആശുപത്രിയായ കമാൽ അദ്‍വാൻ ഹോസ്പിറ്റലിൽ ഇരച്ചുകയറി ഐസി.യു.വിലുള്ള രോഗികളെയടക്കം പുറത്തിറക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ സേനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...