മേഡക്ക് : തെലങ്കാനയിലെ മേഡക്കില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരന്റെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സമാന്തര കിണര്‍ ഉള്‍പ്പെടെ നിര്‍മ്മിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ക്യാമറകളുടെ സഹായത്തോടെ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളില്‍ ഒന്നിലാണ് കുട്ടി വീണത്. 120 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ സാരി കിണറിലേക്ക് ഇട്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഏറെ ആഴത്തിലേക്ക് പോയതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു.
തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരന്റെ മൃതദേഹം പുറത്തെടത്തു
RECENT NEWS
Advertisment