വില്പനക്ക് സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വില്പനക്ക് ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കളെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. ഇന്നലെ രാത്രി 9 മണിയോടുകൂടി പന്തളം മുടിയൂർക്കോണം മന്നത്തു കോളനി ഭാഗത്തു നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പന്തളം കുന്നിക്കുഴി മങ്ങാരം ഗുരുഭവനം വീട്ടിൽ ഉണ്ണിയുടെ മകൻ ഗുരുപ്രിയൻ (21), പന്തളം കുരീക്കാവിൽ രാജേന്ദ്രന്റെ മകൻ രഞ്ജിത്ത് (25), റാന്നി പെരുനാട് വേലുപറമ്പിൽ മധുവിന്റെ മകൻ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ആലപ്പുഴ ജില്ലയിലും മറ്റും കഞ്ചാവ് കടത്തിന് പോലീസ് എക്സൈസ് കേസുകൾ ഉള്ള പ്രതികളെ പത്തനംതിട്ട ജില്ലയിൽ പിടികൂടുന്നത് ആദ്യമായാണ്.

മുടിയൂർക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരണവും കൈമാറ്റവും പ്രതികൾ നടത്തിവന്നത്. ചെറു പൊതികളാക്കി വില്പനക്ക് സൂക്ഷിച്ചുവന്ന കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ് സംഘം. ഒന്നാം പ്രതി ഗുരുപ്രിയനാണ് സംഭരിച്ചുവെക്കുന്നതെന്നും യുവാക്കൾക്കും കുട്ടികൾക്കുമാണ് വില്പന മുഖ്യമായും നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.

ലഹരിവസ്തുക്കളുടെ വില്പനക്കെതിരായ റെയ്ഡ് ജില്ലയിൽ തുടരുന്നതിന്റെ ഭാഗമാണ് നടപടിയെന്നും പരിശോധനകൾ തുടരുമെന്നും പ്രതികൾക്ക് കഞ്ചാവ് ലഭ്യമാകുന്ന ഇടങ്ങൾ സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ് എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ മാരായ രാജേഷ്, ഗ്രീഷ്മ, എസ് സി പി ഓ അജീഷ് എന്നിവരും ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവൽ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവരുമാണ് ഉള്ളത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി വലിയ പാലത്തിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി ; പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ വൻ...

0
റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന് പുഴയിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയ...

പാണക്കാട് മണ്ണിടിച്ചില്‍ ; അനുമതി കഴിഞ്ഞിട്ടും അനധികൃതമായി മണ്ണെടുപ്പ് നടത്തിയതായി കണ്ടെത്തൽ.

0
മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ്...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ...