വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം, എതിർത്തപ്പോൾ മർദ്ദനം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാഹവാഗ്ദാനം ചെയ്തശേഷം 16 കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പെട്ടി പോലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻ ചുവട് ശ്രീശൈലം വീട്ടിൽ സുധീഷ് കുമാറിന്റെ മകൻ വിഷ്ണു സുധീഷ് (24) ആണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകലിനും മർദ്ദനത്തിനും കയ്യേറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്.

പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപം പലതവണയെത്തി കാണുകയും സ്കൂൾ വാർഷികാഘോഷദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി വെണ്ണിക്കുളത്തേക്ക് കയറ്റികൊണ്ടുപോകുകയും ചെയ്തു. പോകുംവഴിയാണ് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയത്. സംഭവം വീട്ടിലറിഞ്ഞപ്പോൾ യുവാവുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി. ഇക്കാരണത്താൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിയോടെ കോട്ടാങ്ങൽ കൊച്ചെരെപ്പ് റോഡിൽ വെച്ച് തടഞ്ഞുനിർത്തി ഇടതു കവിളിൽ അടിക്കുകയായിരുന്നു. തുടർന്ന് മാതാവിനോപ്പം പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പ്രാഥമിക നടപടികൾക്ക് ശേഷം എസ് ഐ പ്രഭ പി കെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെമണിക്കൂറുകൾക്കകം പിടികൂടിയത്. രാത്രി 8.15 ന് ഭാര്യാവസതിക്ക് സമീപത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ബൈക്ക് പോലീസ് കണ്ടെടുത്തു. വൈദ്യപരിശോധനയും മറ്റ് നിയമനടപടികൾക്കും വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...