ഡല്‍ഹിയിലെ നിരീക്ഷണം കഴിഞ്ഞു ; ഇറ്റലിയിൽ നിന്നെത്തിയ 30 മലയാളി വിദ്യാർത്ഥികൾ കേരളത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊവിഡ്  പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡല്‍ഹിയിലെ സൈനിക നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞ 30 മലയാളി വിദ്യാർത്ഥികൾ കേരളത്തിലെത്തി. ഡല്‍ഹിയിൽ നിന്ന് ബസ് മാർഗ്ഗം ശനിയാഴ്ച അർധരാത്രിയാണ് ഇവർ പുറപ്പെട്ടത്. കേരളത്തിലെത്തിയ ഇവരെ പാലക്കാട്ടെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റും. ഇതിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് വിടുക. കഴിഞ്ഞ മാർച്ച് 14 നാണ് 45 അംഗ സംഘം ഡല്‍ഹിയിലെത്തിയത്. 28 ദിവസം നിരീക്ഷത്തിൽ കഴിഞ്ഞ ശേഷമാണ് ഡല്‍ഹിയിൽ നിന്നും ഇവർ സംസ്ഥാനത്തേക്ക് എത്തിയത്.

വിദേശത്ത് നിന്നും രാജ്യത്തേക്ക് എത്തിച്ചവരെ കൃത്യമായ നിരീക്ഷത്തിലാക്കി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലേക്ക് വിടുക. ഇതിനായി പ്രത്യേക ക്യാമ്പുകൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് പടരുന്നത് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇതുവരെയും സാധിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 308 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 35 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....