കൊവിഡ് 19 : സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ പ്രത്യുപകാരം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്  : കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത്‌. അഞ്ച് പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഒരു വീട്ടിലെത്തുകയും ഗൃഹനാഥയ്ക്ക് കിറ്റ് സമ്മാനിക്കുകയും ചെയ്തു. കൊറോണയുടെ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം തിരിച്ച് നമ്മളെയും സഹായിക്കണമെന്ന് പറഞ്ഞാണ് കിറ്റ് സമ്മാനിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നമ്പര്‍ ഒന്‍പതിലെ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം.

ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ബിജെപിയുടെ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറിയായിട്ടുളള ഉണ്ണികൃഷ്ണനും മറ്റ് നാല് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് കോളനിയിലുള്ള ഒരു വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയമായി പ്രത്യുപകാരം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ രാഷ്ട്രീയത്തിന്റെയൊ സമുദായത്തിന്റെയൊ നിറം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണ് കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ഉള്‍കൊള്ളുന്ന കല്യാണ്‍റോഡ് മേഖല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...