സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ; തീരുമാനം മറ്റെന്നാള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണിൽ ഇളവ് നൽകേണ്ട മേഖലകളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം മറ്റെന്നാള്‍. കേന്ദ്രതീരുമാനത്തിന് ശേഷം മറ്റെന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇന്ന് പുതിയ മാർഗനിർദേശം പുറത്തിറക്കിയേക്കും.

ഹോട്ട് സ്പോട്ട് അല്ലാത്ത മേഖലകളിൽ ഇളവ് നൽകാനുളള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിർദേശം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. എന്നാല്‍ അന്നത്തെ ചര്‍ച്ചക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിട്ടില്ല. ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ട് ആയി നിശ്ചയിച്ചിട്ടുളളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...