മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലക്കോട് : 2021-ൽ കോണാജെ സ്റ്റേഷൻ പരിധിയിലെ വീട്ടിൽനിന്ന്‌ 75 പവൻ സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലംപറമ്പിൽ മുഹമ്മദിനെ (43)  മംഗളൂരു കോണാജെ പോലീസാണ് പിടികൂടിയത്. ഇയാള്‍ ആലക്കോട് കുട്ടാപറമ്പിൽ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. കൂട്ടാപറമ്പിൽ കൂറ്റൻ ബംഗ്ലാവിൽ പോലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ സംവിധാന മൊരുക്കിയായിരുന്നു  ഇയാൾ കഴിഞ്ഞിരുന്നത്.

തളിപ്പറമ്പ് പൂവത്തിനടുത്ത എളമ്പേരം സ്വദേശി എന്നൊരാള്‍ തന്നോടൊപ്പം പങ്കാളിയായി ഉണ്ടായിരുന്നുവെന്ന് പോലിസിനെ ഇയാള്‍ വിശ്വസിപ്പിക്കുകയും  അവിടെയെത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു. അന്നുമുതൽ പോലീസ് ഇയാളെ പിന്തുടരുകയായിരുന്നു. ഇതിനിടെ ഇയാൾ വീട്ടിലുള്ളതായി മനസ്സിലാക്കി പോലീസ് വീട് വളഞ്ഞെങ്കിലും വീട്ടിനുള്ളിൽനിന്ന്‌ പറമ്പിലേക്ക് രഹസ്യമായി സ്ഥാപിച്ചിരുന്ന ഗോവണി വഴി പോലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു.

എന്നാല്‍ ഇത്തവണ തടയാനുള്ള കരുതൽ പോലീസ് ഏർപ്പെടുത്തിയിരുന്നു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീട് തുറക്കാൻ ഇയാൾ തയ്യാറായില്ല. പിന്നീട് തളിപ്പറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കേരള പോലീസ് സ്ഥലത്തെത്തി. വീട് ചവിട്ടിത്തുറക്കുമെന്നായപ്പോൾ പോലീസിന് ഇയാള്‍ കീഴടങ്ങുകയായിരുന്നു.

മുഹമ്മദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ ആലക്കോട്, ശ്രീകണ്ഠപുരം, മട്ടന്നൂർ, കൂടിയാന്മല, കൊണ്ടോട്ടി, മഞ്ചേരി, മൂവാറ്റുപുഴ തുടങ്ങി പല സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. കർണാടകയിൽതന്നെ 101 പവൻ കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...