മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബാലഘട്ട്: മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഗ്‌നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിടെ കടുവ ഇവിടേയ്ക്ക് വരികയും യുവതിയുടെ തലയിൽ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോൾ കടുവ സ്ത്രീയെ കൊണ്ടുപോയിരുന്നു. ഏകദേശം 300 മീറ്ററോളമാണ് കടുവ യുവതിയെ കൊണ്ടുപോയത്.

തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് പോയി. കടുവയുടെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യുവതിയെ ബൈഹാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവകളും പുള്ളിപ്പുലികളും മനുഷ്യവാസ കേന്ദ്രങ്ങളില്‍ കയറിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...