തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോൾ പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്. 2018 ഫെബ്രുവരിമുതൽ സഹകരണബാങ്കുകൾവഴി പെൻഷൻ നൽകുന്നുണ്ട്. സഹകരണ കൺസോർഷ്യം വായ്പയായി പെൻഷൻ തുക അനുവദിക്കുകയും സർക്കാർ പിന്നീട് പലിശസഹിതം തിരിച്ചടയ്ക്കുകയുംചെയ്യും. മൂന്നുമാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതിൽ കുറവുവരുത്തി. മാസം 80 കോടിരൂപയാണ് പെൻഷനുവേണ്ടത്. മൂന്നുമാസംകഴിഞ്ഞ് ഈ തുക തിരിച്ചടയ്ക്കുമ്പോൾ നാലുകോടിരൂപയെങ്കിലും പലിശയായി നൽകേണ്ടിവരും. പലിശത്തുകയും കെ.എസ്.ആർ.ടി.സി.ക്കുള്ള സർക്കാർ വിഹിതത്തിലാണ് ഉൾക്കൊള്ളിക്കുന്നത്. യഥാസമയം പെൻഷനുള്ള തുക സർക്കാർ കൈമാറിയാൽ പലിശയിനത്തിലെ ചെലവൊഴിവാക്കാനാകും. പൊതുമേഖലാസ്ഥാപനത്തിന്റെ പെൻഷൻബാധ്യത ഏറ്റെടുക്കാൻ സർക്കാരിന് വ്യവസ്ഥയില്ലാത്തതിനാലാണ് വായ്പയായി നൽകുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.