മലപ്പുറത്ത് വന്‍കഞ്ചാവ് വേട്ട ; വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറo : മലപ്പുറത്ത് വന്‍കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ
300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ 5 പേര്‍ പിടിയിലായി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്‌കൂളിന് സമീപത്ത് വെച്ചാണ് വാഹന പരിശോധനക്കിടെ പോലീസ് 300 കിലോ കഞ്ചാവ് പിടികൂടിയത്. അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, മഞ്ചേരി സ്വദേശി അക്ബര്‍ അലി,കോട്ടക്കല്‍ സ്വദേശി അബ്ദുറഹ്മാന്‍, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത്. ഉള്ളി നിറച്ച മിനിവാനില്‍ ഒളിപ്പിച്ച നിലയില്‍ 8 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു കഞ്ചാവ് എത്തിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...