ഹുക്കും. ടൈഗർ കാ ഹുക്കും. നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറുന്നു. രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങൾക്ക് കരുത്തേകുന്ന ഗാനമായി മാറുന്നു. ട്രെയിലർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്പോൾ ആരാധകർക്ക് ഇതിൽപരം ആവേശം വേറെയൊന്നുമില്ല.
വമ്പൻ താരനിരയിൽ ചിത്രം ഒരുങ്ങുന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കേരളത്തിൽ ഗോകുലം മൂവീസ് തീയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുമ്പോൾ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. അതിരാവിലെയുള്ള ഷോസിൽ രജനി ആരാധകരുടെ തൂക്കിയടിയാണ് നടക്കുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഹൗസ്ഫുൾ ഷോസായി മാറിയിരിക്കുന്നു. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് കാഴ്ച. ചിത്രത്തിനായി ഗോകുലം മൂവീസ് ഗംഭീര പ്രൊമോഷനാണ് നടത്തുന്നത്. ഇതിന്റെയും കൂടി ഭാഗമായി ചിത്രത്തിന് കൂടുതൽ ബുക്കിങ്ങുകൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഫസ്റ്റ് ഷോ, സെക്കൻഡ് ഷോകളും ഹൗസ്ഫുലിലേക്ക് കുതിക്കുന്നു.
മറ്റ് ഭാഷകളിലെ വമ്പൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നിൽ ഉണ്ടാകും. പൊന്നിയിൻ സെൽവൻ 1& 2 കേരളത്തിൽ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിക്രം ചിത്രം കോബ്രയും സ്ഥാനം പിടിക്കുന്നു. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകർ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033