ഒറ്റ ചാർജിൽ 300 മുതൽ 400 കിലോമീറ്റർ വരെ ; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ടാറ്റ പഞ്ച് ഇവി

For full experience, Download our mobile application:
Get it on Google Play

വാഹന നിർമ്മാണക്കമ്പനികൾ കൂടുതലും ഇലകട്രിക് വാഹനങ്ങൾക്ക് പ്രധാന്യം കൊടുക്കുകയാണ്. ഇനിയുള്ള കാലം ഇലക്ട്രിക് വാഹനങ്ങളാണ് റോഡ് ഭരിക്കുകയെന്ന തിരിച്ചറിവാണ് ഇതിന് പ്രധാനകാരണം. 2024ൽ കൂടുതൽ ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനികൾ പദ്ധതിയിടുന്നത്. ഇപ്പോഴിതാ ടാറ്റ തങ്ങളുടെ നാലാമത്തെ ഇവി മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. മിനി എസ്‌യുവി കാറ്റഗറിയിൽ ജനപ്രിയ മോഡലായ ടാറ്റ പഞ്ചാണ് ഇലക്ട്രിക് മോഡലായി പുനർജനിക്കുന്നത്. വാഹന പ്രേമികളെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായാണ് പുതിയ പഞ്ച് ഇവി എത്തിയിരിക്കുന്നത്. പുതിയ ഇവി പഞ്ചിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകൾ

നിലവിൽ പുറത്തിറങ്ങുന്ന പഞ്ചിന് ഹാലജൻ പ്രൊജക്ടർ ഹെഡ് ലാമ്പുകളാണ് നൽകുന്നതെങ്കിൽ, പുതിയ ഇവി പഞ്ചിന് വലിയ മാറ്റമാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഹെഡ് ലാമ്പുകൾ എല്ലാം തന്നെ എൽഇഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റ നെക്‌സോൺ ഇവിക്ക് സമാനമായ ലുക്കിൽ പുറത്തിറങ്ങുന്ന പഞ്ചിന്റെ ബോണറ്റിന്റെ മുൻവശത്ത് എൽഇഡി ഡിആർഎൽ സ്ട്രിപ്പ് ലൈറ്റും നൽകിയിട്ടുണ്ട്.ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 10.25 ഇഞ്ച് വലുപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇവി പഞ്ചിന്റെ മറ്റൊരു പ്രത്യേകത. ലക്ഷ്വറി ഫീൽ തരുന്ന ഡാഷ്‌ബോർഡ് മികച്ച കാബിൻ എക്സ്പീരിയൻസ് നൽകും. ചാർജിംഗ് സമയത്ത് ബോറടി മാറ്റാൻ വിവിധ ആപ്പുകളുടെ സേവനങ്ങളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ലഭ്യമാണ്. സാധാരണ പഞ്ചിൽ 7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...

സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ , നാട്ടുകാർ ഭീതിയിൽ

0
മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ...

മോർഫിങ് കേസ് : സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; വീണ്ടെടുക്കാൻ...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട്...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...