മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ ആണ് സംഭവം. ഇന്നലെ രാവിലെയാണ് റോഡിൽ കടുവയെ കണ്ടത്. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽനിന്നു സൈലന്റ്‌വാലിക്കു പോകുന്ന റോഡിൽ ആണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡിലൂടെ പോകുകയായിരുന്ന കടുവ വാഹനത്തിന്റെ ശബ്ദം കേട്ടതിന് പിന്നാലെ അടുത്തുള്ള തേയിലത്തോട്ടത്തിലേക്ക് ഓടി മറിഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് സൈലന്റ്‌വാലി ഡിവിഷനിൽ കടുവയിറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ കടിച്ച് പരിക്കേൽപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നാലെ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികളും നാട്ടുകാരും ഭീതിയിലാണ്.






























