വയനാട് കാണുന്നതിനായി മലപ്പുറത്ത് നിന്ന് 3000 വയോജനങ്ങളെത്തും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വയനാട് കാണുന്നതിനായി മലപ്പുറത്ത് നിന്ന് 3000 വയോജനങ്ങളെത്തും. ഒക്ടോബര്‍ ഏഴിനാണ് മലപ്പുറം നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക. ഏറ്റവും വലിയ സൗജന്യ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക. 82 ബസുകളിലായി രാവിലെ 6.30ക്കാണ് കോട്ടക്കുന്നില്‍ നിന്ന് ബസുകള്‍ പുറപ്പെടുക. മലപ്പുറം നഗരസഭയുടെ വയോജന സൗഹൃദ നഗരം പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്രക്ക് കളക്ടര്‍ അദ്ധ്യക്ഷനായ ഇന്നവേറ്റീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യാത്ര നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നത്.

എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മലപ്പുറം നഗരസഭയിലെ 60 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന മുഴുവന്‍ വയോജനങ്ങളും യാത്രയിലുണ്ടാകും. 40 ഡിവിഷനുകളില്‍ നിന്നായി 3000 പേരെങ്കിലും യാത്രയില്‍ ഉണ്ടാകുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. ഓരോ വാര്‍ഡംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്രികരെ കണ്ടെത്തിയത്. അവര്‍ക്കുള്ള യാത്ര ചെലവ്‌ ഭക്ഷണം, ആവശ്യമെങ്കില്‍ ചികിത്സ തുടങ്ങി എല്ലാ ചെലവുകളും നഗരസഭയാണ് വഹിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....