വിധിഷ : മധ്യപ്രദേശിലെ വിധിഷയില്‍ മുപ്പതോളം പേര്‍ കിണറില്‍ വീണു. കിണറില്‍ വീണ ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് മുപ്പതോളം പേര്‍ കിണറിലേക്ക് വീണത്. രക്ഷപ്പെടുത്താന്‍ കിണറിന്റെ മേല്‍ക്കൂരയിലേക്ക് കയറിയവരുടെ ഭാരം കൊണ്ട് അത് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. വിധുഷ ജില്ലാ കേന്ദ്രത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗന്‍ജ് ബസോദയിലാണ് അത്യാഹിതമുണ്ടായത്.
ഇരുപതോളം പേരെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് പേര്‍ ഇപ്പോഴും കിണറില്‍ കുടുങ്ങിയ നിലയിലാണ്. രക്ഷപ്പെട്ടവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും താന്‍ പ്രദേശത്തെ ദൗത്യസേനയുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ പറഞ്ഞു.